റേഷന്‍ കടകള്‍ക്ക് നാളെ അവധി ; ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു ; 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്.
ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചപ്പോള്‍ 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി.
ജനുവരിയിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ജനുവരിയിലും നല്‍കും. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

