തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടിയിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ നയങ്ങളെ കഠിനമായി വിമർശിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

