
വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് വായ്പ്പുണ്ണ്. പ്രായഭേദമന്യേ ചുണ്ടിലും നാവിലും കവിളിലുമൊക്കെ കാണപ്പെടുന്ന ഈ ചെറിയ വൃണങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ്, മാനസിക സമ്മർദം, അണുബാധ, സോഡിയം ലൗറില്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം എന്നിവയും വായ്പുണ്ണിന് കാരണമാകാം. സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കില്‍ ചാരനിറത്തിലാണ് ഈ വൃണങ്ങള്‍ കാണപ്പെടുക. വായ്പ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാല്‍ വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ്പ്പുണ്ണിനെ തുടര്‍ന്നുണ്ടാകുന്ന വേദന സഹാക്കാത്തവര്‍ ചുരുക്കമായിരിക്കും. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം.
വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്ബര്യ ജീനാണ് ക്രോണ്‍സ് രോഗത്തിന് കാരണമാകുന്നതെങ്കില് ഗോതമ്ബ്, ബാർലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളർച്ച, ക്ഷീണം, ഓക്കാനം, ഛർദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍.
മറ്റു പല രോഗങ്ങളുടെയും ലക്ഷണമായും വായ്ക്കുളളിലെ മുറിവുകള്‍ കണ്ടു വരുന്നു. ഹെര്‍പ്പിസ് വൈറസ് ബാധ, ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (തക്കാളി പനി), ഹെര്പാഞ്ചിന, പെംഫിഗസ്, ബെഷെറ്റ് ഡിസീസ്, സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ് (SLE), സ്വീട്സ് സിന്‍ഡ്രോം, എരിതീമാ മള്ട്ടിഫോമി, മരുന്നുകളോടുള്ള സ്റ്റീവന്‍സ് ജോണ്‍സണ്‍സ് സിന്‍ഡ്രോം പോലെയുള്ള അലര്‍ജി, ഒകഢ അണുബാധ, സൈക്ലിക് ന്യൂട്രോപീനിയ, ഉദരരോഗങ്ങള്‍ എന്നിവയാണ് പ്രധാനം.