കോഴിക്കോട്ട് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുതിയങ്ങാടി ചാലില്‍ റോഡ് സ്വദേശി മുഹമ്മദ് സഫദ് ടി കെ (26) ആണ് പന്നിയങ്കര പോലീസ് കസ്റ്റഡിയിലെടുത്തത്.
പയ്യാനക്കല്‍ സ്വദേശിനിയായ യുവതി വട്ടക്കിണര്‍ വൈ.എം.ആര്.സിയിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു. രാത്രിയുടെ സമയത്ത് പുറത്തിറങ്ങിയ ഇവർക്ക് നേരെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി അതിക്രമം നടത്തുകയായിരുന്നു.
ഓടിയെത്തിയ സഫദ് യുവതിയെ കയറിപ്പിടിക്കുകയും, ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ ഉപദ്രവിക്കുകയും ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് കോഴിക്കോട് ബീച്ചില്‍ വെച്ച് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
2024 നവംബര്‍ മാസം പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ ഒന്നേകാല്‍ പവനുള്ള സ്വര്‍ണ്ണവള മോഷണം, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്ക് പുറമെ, മിഠായിതെരുവിലെ തുണിക്കടയില്‍ നിന്ന് ജീന്‍സ് ബണ്ടിലുകള്‍ മോഷ്ടിച്ചതിന് ടൗണ്‍ സ്റ്റേഷനിലും, മറ്റൊരു കടയായ ഹെന്നാസിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 100 ഓളം ടീഷര്‍ട്ടുകള്‍ മോഷ്ടിച്ചതിന് കസബ സ്റ്റേഷനിലും കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

