
തിരുവനന്തപുരം: കൗമാരക്കാരുടെ ഉള്‍പ്പടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്സ്റ്റയ്ക്കുള്ളത്. ഇന്‍സ്റ്റയില്‍ മുമ്പ് ചില ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അവ ക്രോപ്പായി പോകുന്നതും, കറുത്ത ബോര്‍ഡറുകള്‍ പ്രത്യക്ഷപ്പെടുന്നതുമായ പ്രശ്നം പല മെറ്റ ഉപഭോക്താക്കളും നേരിട്ടിരുന്നു. എന്നാല്‍ ഇനി ആ ന്യൂനത നിങ്ങളുടെ ചിത്രങ്ങളെ അപൂര്ണമാക്കില്ല.
ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ 3:4 aspect ratio-യില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വെര്‍ട്ടിക്കല്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ 4:5 ആസ്പെക്റ്റ് റേഷ്യോയായിരുന്നു നേരത്തെ ഇന്‍സ്റ്റഗ്രമില്‍ ലഭ്യമായിരുന്നത്. ഇത് ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യപ്പെടാനും, അല്ലെങ്കില്‍ വശങ്ങളില് കറുത്ത നിറത്തില്‍ ബോര്‍ഡറുകള്‍ പ്രത്യക്ഷപ്പെടാനും ഇടവരുത്തിയിരുന്നു. അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഫുള്‍ ഫ്രെയിം ലഭ്യമാവുന്നില്ല എന്നതായിരുന്നു ഇതിലെ സാങ്കേതിക പ്രശ്നം. ഈ പ്രശ്നം ചിത്രങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നതായി യൂസര്‍മാരുടെ വ്യാപക പരാതിയുണ്ടായിരുന്നു. ഇപ്പോള്‍ ഈ ന്യൂനത പരിഹരിക്കാന്‍ ഫോട്ടോകള്‍ 3:4 ആസ്പെക്റ്റ് റേഷ്യോയില്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഇന്‍സ്റ്റഗ്രാമില്‍ മെറ്റ അവതരിപ്പിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഫോട്ടോകള്‍ ഇനി മുതല്‍ 3:4 ആസ്പെക്റ്റ് റേഷ്യോയിലും ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യാം. ചിത്രങ്ങള്‍ അപ്പ് ചെയ്യുമ്പോള്‍ ഫുള്‍ ഫ്രെയിമും പൂര്‍ണതയും വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഗുണകരമാകും. ഫോട്ടോ ക്രോപ്പ് ചെയ്യപ്പെടും എന്ന പേടി ഒഴിവാക്കാം.
ഇന്‍സ്റ്റഗ്രാം അധികൃതര്‍ 3:4 aspect ratio-യിലുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഇപ്പോള്‍ അനുവദിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. 3:4 ഒട്ടുമിക്ക ഫോണ്‍ ക്യാമറകളിലും ഡിഫോള്‍ട്ടായിട്ടുള്ള ഫോട്ടോ സൈസാണിത്. 3:4 ആസ്പെക്റ്റ് റേഷ്യോയില്‍ ഇനി ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനാവുന്നതോടെ നിങ്ങളെടുത്ത ചിത്രം അതേ രൂപത്തില്‍ തന്നെ ഇന്‍സ്റ്റയില്‍ പ്രത്യക്ഷമാകും.
3:4 ആസ്പെക്റ്റ് റേഷ്യോ, 4:5 ആസ്പെക്റ്റ് റേഷ്യോ എന്നിവയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന രൂപമാറ്റം വ്യക്തമാക്കുന്ന ഉദാഹരണം ഇന്‍സ്റ്റ അവരുടെ ബ്രോഡ്കാസ്റ്റ് ചാനലില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റിലുമുള്ള വ്യത്യാസം വളരെ നേര്‍ത്തത് മാത്രമെങ്കിലും എടുത്ത ചിത്രം അതേപടി ഇന്‍സ്റ്റയില്‍ പ്രത്യക്ഷമാകണം എന്നാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കുന്നതാണ് മെറ്റയുടെ പുതിയ അപ്ഡേറ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]