മലയാളികൾക്ക് പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് മഞ്ജു പിള്ള. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ കോമഡി വേഷങ്ങളും ക്യാരക്ടർ റോളുകളും ചെയ്ത് മലയാള സിനിമാസ്വാദകരുടെ പ്രിയങ്കരിയായ മഞ്ജു പിള്ളയുടെ മകളാണ് ദയ.
അടുത്തകാലത്താണ് ദയ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാൻ തുടങ്ങിയത്. മോഡലിങ്ങുമായി മുന്നോട്ട് പോകുന്ന ദയയുടെ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ പെരുമാറ്റം കാരണം ഒരാളെ തനിക്ക് അടിക്കണമെന്ന് പറയുകയാണ് ദയ. “ഒരാളുടെ പെരുമാറ്റം കാരണം അവരുടെ മുഖത്തടിക്കണം എന്നുണ്ട്.
പക്ഷേ അറിയാലോ.. മാതാപിതാക്കൾ പ്രശസ്തരായതുകൊണ്ട് മാധ്യമങ്ങൾ എന്നെ കുറ്റപ്പെടുത്തും”, എന്നായിരുന്നു ദയയുടെ പോസ്റ്റ്.
ഒപ്പം അവസ്ഥ എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട
മഞ്ജു പിള്ള കമന്റുമായി എത്തി. ഇതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
“നീ പോയി തല്ലിയിട്ട് വാ. ബാക്കി ഞാൻ നോക്കിക്കോളാം.
സ്വഭാവം മോശമാണെങ്കിൽ സെലിബ്രിറ്റി സ്റ്റാറ്റസ് നോക്കേണ്ടതില്ല”, എന്നായിരുന്നു മഞ്ജു പിള്ളയുടെ കമന്റ്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്.
ഇതാണ് “അമ്മ-മകൾ കോമ്പോ”, എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by jaaannuuuu (@daya.sujith) ഏതാനും നാളുകള്‍ക്ക് മുന്‍പാണ് 24 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും വിവാഹമോചിതരായത്.
ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ദയ. ആക്ടിംഗ് വര്‍ക്ക് ഷോപ്പുകളിലും ദയ സജീവമാണ്.
അതേസമയം, തനിക്ക് ലഭിക്കാത്ത എല്ലാ സ്വാതന്ത്ര്യവും മകള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് മഞ്ജു പിള്ള അടുത്തിടെ പറഞ്ഞത്. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട
കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അഭിനയത്തിലേക്ക് തിരിയാനാണ് മഞ്ജു, ദയയോട് പറഞ്ഞിട്ടുള്ളതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

