തിരുവനന്തപുരം നഗരത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായതായി പരാതി. ഓഫീസിന് നേരെ ബിയർ കുപ്പി എറിഞ്ഞെന്നാണ് പ്രധാന ആരോപണം.
ഇന്ന് നേരത്തെ തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കും ബ്ലോക്ക് ഓഫീസിലേക്കും വ്യാപകമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് തൈക്കാടുള്ള ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് ബിജെപിയുടെ മുതിർന്ന നേതാക്കൾ എത്തിച്ചേരുമെന്നാണ് വിവരം.
രാത്രിയുടെ മറവിൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. രാഷ്ട്രീയമായി നേരിടാൻ കഴിയാതെ ഇത്തരം അക്രമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും പാർട്ട
വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

