
അടുത്തിടെ നാനി നായകനായ സരിപോധാ ശനിവാരം വൻ ഹിറ്റായിരുന്നു. സംവിധാനം വിവേക് അത്രേയ നിര്വഹിച്ചപ്പോള് ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. റിലീസായി അധികമാകുമ്പോഴേ ചിത്രത്തിന്റെ പ്രദര്‍ശനം ഒടിടിയിലും ലഭ്യമാക്കിയിരുന്നു. എന്നാല്‍ 100 കോടി നേടിയ ചിത്രം നെറ്റ്ഫ്ളിക്സില്‍ ഇന്ത്യയില്‍ ഒന്നാമതാണ് ട്രെൻഡിംഗില്‍.
സ്വാഭാവിക പ്രകടനവുമായി എത്തുന്ന ഒരു താരം എന്നാണ് നടൻ നാനിയെ പരാമര്‍ശിക്കാറുള്ളത്. അതിനാല്‍ നാനിയെ നാച്ച്വറല്‍ സ്റ്റാറെന്നാണ് താരത്തിന്റെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. നിരവധി പ്രകടനങ്ങളുമായി താരം അത് സിനിമകളില്‍ തെളിയിച്ചിട്ടുമുണ്ട്. നാനിക്ക് വീണ്ടും ഒരു പ്രശസ്ത അവാര്‍ഡ് ലഭിച്ചുവെന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാനി തെരഞ്ഞെടുക്കുന്ന കഥാപാത്രവും ഓരോ സിനിമയും ഒന്നിനൊന്ന് വേറിട്ടതാണെന്നും അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്.
സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ വികസിക്കുന്നത്. സംവിധാനം ശ്രീകാന്ത് ഒഡേലയായിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിട്ടിരുന്നുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും ‘ദസറ’യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യായി കാഴ്ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ‘ദസറ’ മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തെ ദസറ സിനിമ കണ്ടവര്‍ അഭിനന്ദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]