മുംബൈ∙
ഏർപ്പെടുന്ന സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആത്മീയ നേതാവ് അനിരുദ്ധാചാര്യയെ രൂക്ഷമായി വിമർശിച്ച് നടി ദിഷ പഠാനിയുടെ സഹോദരിയും ഇന്ത്യൻ ആർമിയിലെ മുൻ മേജറുമായ ഖുഷ്ബു പഠാനി. അനിരുദ്ധാചാര്യ ദേശവിരുദ്ധനാണെന്നും ഇത്തരത്തിലുള്ള ആളുകളെ ഒരിക്കലും പിന്തുണയ്ക്കരുതെന്നും ഖുഷ്ബു പഠാനി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
‘‘ലിവ്-ഇൻ റിലേഷൻഷിപ്പുകളിൽ പുരുഷന്മാരും അങ്ങനെ തന്നെ ചെയ്യുമെന്ന് അദ്ദേഹം എന്തുകൊണ്ട് പറഞ്ഞില്ല.
ലിവ്-ഇൻ ബന്ധത്തിൽ ഒരു സ്ത്രീ തനിച്ചാണോ? പിന്നെ, ലിവ്-ഇൻ ചെയ്യുന്നതിൽ എന്താണ് തെറ്റ്? വിവാഹം കഴിക്കുന്നതിന് മുൻപ് ലിവ്-ഇൻ ചെയ്യാനും കുടുംബങ്ങളെ നശിപ്പിക്കാതിരിക്കാനുള്ള വിവേകപൂർണമായ തീരുമാനം എടുക്കുന്നതിലും എന്താണ് തെറ്റ്?’’– ഖുഷ്ബു പഠാനി ചോദിച്ചു.
पूर्व मेजर और दिशा पटानी की बहन खुशबू पटानी ने जमकर पेLA पाखंडी अनिरुद्धचार्य को
इस पाखंडी का संपूर्ण समाज से बहिष्कार होना चाहिए यह महिला विरोधी नीचे पुरुष है मानसिक रोगी
ആത്മീയ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധ നേടിയ അനിരുദ്ധാചാര്യ, പൂക്കി ബാബ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബോളിവുഡ് നടി ദിഷ പഠാനിയുടെ മൂത്ത സഹോദരിയായ ഖുഷ്ബു, ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ളയാളാണ്.
ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥയായിരുന്ന ഖുഷ്ബു, 11 വർഷത്തെ സേവനത്തിനുശേഷം 2024ൽ മേജർ പദവിയിലാണ് വിരമിച്ചത്. ഇതിനുശേഷം സമൂഹമാധ്യമങ്ങളിലെ ഫിറ്റ്നസ് വിഡിയോകളിലൂടെ ശ്രദ്ധ നേടി. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുമുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം @khushboo_patani എന്ന ഇൻസ്റ്റഗ്രാം @raviparmarIN എന്നഎക്സ് അക്കൗണ്ടിൽ നിന്നും എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

