
കോട്ടയം: കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട
പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇദ്ദേഹത്തെ ആക്രമിച്ച കാപ്പാ കേസ് പ്രതി അബ്ദുൾ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
ഇയാൾ വീട്ടിലുണ്ട് എന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. വീട്ടിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചാണ് പ്രതി പൊലീസിന് നേരെ ആക്രമണം നടത്തിയത്.
ഇയാളെ കോടതിയിൽ ഹാജരാക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതിക്കെതിരെ പുതിയ കേസ് ചുമത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]