വോട്ടർപട്ടികയിൽ പേരുൾപ്പെടാത്തതിനെ തുടർന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന് പാസ്പോർട്ട് നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.
വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി കൊൽക്കത്തയിലെ ബോളിഗഞ്ച് മണ്ഡലത്തിൽ താമസിക്കുന്ന വ്യക്തിയാണ് ആർ.
രാജഗോപാൽ. ‘ദ് ടെലഗ്രാഫ്’ മുൻ എഡിറ്ററായ ഇദ്ദേഹത്തിന്റെ പേര് എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് പാസ്പോർട്ട് പുതുക്കുന്നതിനായി ആവശ്യമായ പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം നിലപാടുകൾ സ്വീകരിച്ച മാധ്യമപ്രവർത്തകനായതുകൊണ്ടാണ് രാജഗോപാലിനെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു.
പാസ്പോർട്ട് പുതുക്കുന്നതിന് വോട്ടർപട്ടികയിലെ പേര് നിർബന്ധമാണെന്ന തരത്തിലുള്ള ഔദ്യോഗിക സർക്കുലറുകൾ നിലവിലില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നുണ്ടെങ്കിലും, പല സ്റ്റേഷനുകളിലും എസ്ഐആർ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്ന സാഹചര്യമാണുള്ളത്. പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾക്കിടെ ഏകദേശം 60 ലക്ഷത്തോളം പേരെയാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഇതിനുപുറമെ 27 ലക്ഷം പേരെ സംശയപ്പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ക്ഷേമപദ്ധതികളും റേഷൻ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട
അവസ്ഥയുണ്ട്. ട്രൈബ്യൂണലിനെ സമീപിക്കാനുള്ള അവസരമുണ്ടെങ്കിലും തീർപ്പുകൽപ്പിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നത് സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും ഒരുപോലെ ബാധിക്കുന്നു.
ഈ സാഹചര്യത്തിൽ താൻ ഇതിനോടകം ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് രാജഗോപാൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

