തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം, ഒട്ടേറെ തൊഴിലാളികൾക്ക് പരുക്ക്
തെലങ്കാന∙ സങ്കറെഡ്ഡി ജില്ലയിൽ പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 10 മരണം. 14 തൊഴിലാളികൾക്കു പരുക്കേറ്റു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കെട്ടിടം പൂർണമായും അഗ്നിക്കിരയായി എന്നാണു വിവരം.
സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. പതിനൊന്നോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.
തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
Also Read
സ്ഫോടനമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ 35 തൊഴിലാളികളുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഗ്നിക്കിരയായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണു വിവരം.
ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിലേറെയും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @DeeptiSachdeva_/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

