ഇന്ത്യയുടെ റബർ മേഖലയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തുന്നു. റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ പുറത്തുവിട്ട
കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ റബർ ഉൽപാദനം 9.05 ലക്ഷം ടണ്ണായി ഉയർന്നു. മുൻ വർഷം ഇത് 8.75 ലക്ഷം ടൺ ആയിരുന്നു.
പ്രകൃതിദത്ത റബർ ഉൽപാദനത്തിൽ നിലവിൽ ലോകരാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. ഉൽപാദനത്തിൽ 3.4 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയപ്പോൾ, ഉപഭോഗത്തിലും 1.2 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
2024-25 കാലയളവിൽ 14.10 ലക്ഷം ടണ്ണായിരുന്ന റബർ ഉപഭോഗം, പുതിയ കണക്കുകൾ പ്രകാരം 14.27 ലക്ഷം ടണ്ണായി വർധിച്ചു. ഉൽപാദന വർധനയുടെ കാരണങ്ങൾ
അനുകൂലമായ കാലാവസ്ഥയും ടാപ്പിങ് ദിനങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞതും ഉൽപാദനക്ഷമത ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
കൂടാതെ, മഴമറ സ്ഥാപിക്കൽ, മരുന്നുതളി എന്നിവയ്ക്കായി റബർ ബോർഡ് നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സ്വയം ടാപ്പിങ് പ്രോത്സാഹനം, ആർപിഐഎസ് പദ്ധതി വഴി വില ഉറപ്പാക്കൽ തുടങ്ങിയ നടപടികൾ കർഷകർക്ക് വലിയ ആശ്വാസമായി. വിലയിലെ റെക്കോർഡ് കുതിപ്പ്
ഉൽപാദനത്തിനൊപ്പം വിലയിലും മികച്ച മുന്നേറ്റമാണ് ദൃശ്യമാകുന്നത്.
ഈ മാസം 14-ാം തീയതി ആർഎസ്എസ് 4 ഇനത്തിന് കിലോഗ്രാമിന് 262 രൂപ എന്ന റെക്കോർഡ് വില രേഖപ്പെടുത്തി. കർഷകർ, റബർ ഉൽപാദക സംഘങ്ങൾ, ഡീലർമാർ, വ്യവസായികൾ എന്നിവരുടെ കൂട്ടായ്മയാണ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

