
ജാതി സെൻസസിന് കേന്ദ്രം; നരേന്ദ്ര മോദി റഷ്യയിലേക്കില്ല, പുലിപ്പല്ല് കേസിൽ വേടന് ജാമ്യം: പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നത്തെ പ്രധാനവാർത്തകള്‍ വായിക്കാൻ വിട്ടുപോയോ? എങ്കിൽ നിങ്ങൾക്കായിതാ മനോരമ ഓൺലൈൻ ടുഡേയ്സ് റീകാപ്പ്. ഇന്നത്തെ തിരഞ്ഞെടുത്ത പ്രധാനപ്പെട്ട 5 വാർത്തകൾ ടുഡേയ്സ് റീകാപ്പിൽ വായിക്കാം. പുലിപ്പല്ല് കേസിൽ വേടന് ജാമ്യം, എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, ജാതി സെൻസസിന് കേന്ദ്രം, ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനത്തിലുണ്ടെന്ന് വിവരം, നരേന്ദ്ര മോദി വിക്ടറി ഡേ പരേഡിൽ പങ്കെടുക്കില്ല തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ റഷ്യ ക്ഷണിച്ചിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെയാണു പ്രധാനമന്ത്രി റഷ്യ സന്ദർശനം മാറ്റുന്നത് എന്നാണ് വിവരം.
പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു വേടന് ജാമ്യം അനുവദിച്ചത്. മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്നു വേടന് ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണു കോടതി ജാമ്യം അനുവദിച്ചത്.
മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച്– സൈബർ ഓപ്പറേഷൻസ് എഡിജിപിയാണ് വെങ്കിടേഷ്.
കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
ഹാഷിം മൂസ ജമ്മു കശ്മീരിൽ തന്നെ ഒളിവിൽ കഴിയുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താൻ സമഗ്രമായ ഓപ്പറേഷൻ ആരംഭിച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു.