ബിഹാറിലെ കതിഹാറിലുള്ള ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളോട് പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. സംഭവം വിവാദമായതോടെ ബിഹാർ പോലീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി.
പ്രകോപനമില്ലാതെ സാധാരണക്കാർക്ക് നേരെ പോലീസ് അധികാരം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. റെസ്റ്റോറന്റിലിരുന്ന യുവതീയുവാക്കളുടെ അടുത്തേക്ക് പോലീസ് ഉദ്യോഗസ്ഥർ എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൂടെയുള്ളത് ആരാണെന്ന പോലീസുകാരന്റെ ചോദ്യത്തിന് ‘എന്റെ സഹോദരിയാണ്’ എന്ന് യുവാവ് മറുപടി നൽകുന്നുണ്ട്. എന്നാൽ ഇത് വകവയ്ക്കാതെ പോലീസുകാരൻ ഇവർക്ക് നേരെ ശബ്ദമുയർത്തുന്നത് കാണാം.
ഈ സമയം യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. വീഡിയോ റെക്കോർഡ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ട് പോലീസ് യുവതിയോടും ആക്രോശിച്ചു.
സംഭവത്തിൽ കതിഹാർ പോലീസ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച പ്രസ്താവന ബിഹാർ പോലീസ് റീഷെയർ ചെയ്തിട്ടുണ്ട്. ‘കതിഹാർ ജില്ലയിലെ ബർസോയ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
भाई बहन रेस्टोरेंट में डिनर करने के लिए बैठे हुए थे,तभी एक चिलगम दरोगा आकर उनसे बदतमीजी करता है।भला हो CCTV का, कि सारी घटना रिकॉर्ड हो गई.क्या ऐसे ही नागरिक सुरक्षा होती है? @bihar_police pic.twitter.com/uNVhq6DKwT — रावण (@raavan_india) October 27, 2025 സംഭവത്തിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. റെസ്റ്റോറന്റിൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയ്ക്ക് എത്തിയതെന്നും, പേരും വിലാസവും ചോദിച്ചപ്പോൾ യുവതിയും യുവാവും സഹകരിച്ചില്ലെന്നും പോലീസ് വിശദീകരിക്കുന്നു.
എന്നാൽ, പോലീസിന്റെ ഈ വിശദീകരണത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. സഹോദരങ്ങളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

