.news-body p a {width: auto;float: none;} ഇസ്ലാമാബാദ്: ടിക് ടോക് വീഡിയോകൾ നിർമിച്ചതിന്റെ പേരിൽ 15കാരിയെ പിതാവും അമ്മാവനും ചേർന്ന് വെടിവച്ച് കൊലപ്പെടുത്തി. ഹിറ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പെൺകുട്ടിയോട് ടിക് ടോക് വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പിതാവ് അൻവാറുൽ ഹഖ് ആവശ്യപ്പെട്ടിരുന്നു. ഇത് ചെവികൊള്ളാത്തതിനാൽ ഭാര്യയുടെ സഹോദരനായ തയ്യബ് അലിയുമായി ചേർന്ന് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പാകിസ്ഥാനിലെ ക്വാട്ട സ്വദേശികളായ ഇവർ വർഷങ്ങളായി അമേരിക്കയിലാണ് താമസം.
ജനുവരി 15ന് അൻവാറുൽ ഹിറയുമൊത്ത് പാകിസ്ഥാനിലെത്തിയതിനുശേഷമാണ് അരുംകൊല നടത്തിയത്. ഭാര്യയും മറ്റ് രണ്ട് പെൺമക്കളും യുഎസിലായിരുന്നു.
ഹിറയുടെ വസ്ത്രധാരണരീതി, ജീവിതശൈലി, സുഹൃത്ബന്ധങ്ങൾ എന്നിവയോടും വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹിറയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലാണ്.
ഇത് പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കും. ദുരഭിമാന കൊല ഉൾപ്പെടെ കണക്കിലെടുത്ത് സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഹിറയുടെ പിതാവും അമ്മാവനും കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസ് സീരിയസ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിംഗിന് കൈമാറിയിരിക്കുകയാണ്.
അതേസമയം, യുഎസിൽ ആപ്പിൾ ഉത്പന്നങ്ങളിലും ഗൂഗിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ലഭ്യമല്ല. ടിക് ടോക്കിനെ പൂർണമായി നിരോധിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അനേകം തൊഴിലുകൾ സംരക്ഷിക്കേണ്ടതിനാൽ ടിക് ടോക്കിനെ സുരക്ഷിതമാക്കേണ്ടതുണ്ട്. നമ്മുടെ ബിസിനസ് ചൈനയ്ക്ക് നൽകാൻ താൻ ഇഷ്ടപ്പെടുന്നില്ല.
ടിക് ടോക്കിന്റെ 50 ശതമാനം യുഎസിന്റെ ഉടമസ്ഥതയിലായിരിക്കും എന്ന വ്യവസ്ഥയിലാണ് ടിക് ടോക്കിന് അംഗീകാരം നൽകാൻ താൻ തയ്യാറായതെന്നും ട്രംപ് പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

