
ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിന്റെ ഭാഗമായി ഇന്ന് 8 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇതിൽ 5 പേർ തായ്ലൻഡ് പൗരന്മാരാണ്. ഇവരുടെ വിവരങ്ങൾ ഹമാസ് മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി ഇസ്രയേലിന് കൈമാറി. 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ച നീളുന്ന വെടിനിറുത്തലിനിടെ 33 ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം. ഇതിൽ 7 പേരെ മോചിപ്പിച്ചു കഴിഞ്ഞു.