സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികള്‍. സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊല്ലത്ത് ആറു വയസുകാരി പെണ്‍കുട്ടി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്.
കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചില്‍ നടന്നു. ഒടുവില്‍ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിക്കായി കേരളത്തില്‍ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്. എന്നാല്‍ അബിഗേല്‍ സാറാ റെജി കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടുപോകല്‍ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്. എസ് സി ആര് ബി കണക്കുകള്‍ പ്രകാരം 2016 ല്‍ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.
2017 ല്‍ 184 കുട്ടികളെയും 2018 ല്‍ 205 കുട്ടികളെയും 2019 ല്‍ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ല്‍ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.
2021 ല്‍ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ല്‍ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത് .
എന്നാല്‍ ഈ കേസുകളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്സിആര്‍ബി പുറത്തുവിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്സിആര്‍ബിയുടെ കണക്ക്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

