തേനി: ഒരു തേങ്ങക്ക് എത്ര രൂപ വില വരും. പരമാവധി 50 രൂപയെന്നാകും ഉത്തരം.
ഒരു തേങ്ങക്ക് രണ്ട് ലക്ഷം രൂപ വില കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. സംഭവം തമിഴ്നാട്ടിലാണ്.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലുള്ള വള്ളി, ദെയ് വാനേ സമേത സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ തേങ്ങാ കഥ നടക്കുന്നത്. സ്കന്ദ ഷഷ്ടിക്കു ശേഷം ശൂരസംഹാരം എന്നൊരു ചടങ്ങ് തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളിലുണ്ട്.
അടുത്ത ദിവസം രാവിലെ മുരുകനും ദെയ് വാനിയും തമ്മിലുള്ള കല്യാണം എന്നൊരു ആചാരമുണ്ട്. കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിനു മുകളിൽ വയ്ക്കുന്ന തേങ്ങ എല്ലാ വർഷവും ചടങ്ങിനു ശേഷം ലേലം വിളിക്കും.
ഇത്തവണ ആറായിരം രൂപയിൽ നിന്നാണ് ലേലം വിളി തുടങ്ങിയത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ രണ്ട് ലക്ഷം രൂപക്കാണ് ഭക്തരിലൊരാൾ തേങ്ങ സ്വന്തമാക്കിയത്.
ഇതേ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ചടങ്ങിനുപയോഗിച്ച തേങ്ങ മൂന്ന് ലക്ഷത്തിലധികം രൂപക്ക് ലേലത്തിൽ പോയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

