
.news-body p a {width: auto;float: none;}
അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ദിവസേന പല രാജ്യങ്ങളിൽ നിന്നും അനേകായിരങ്ങൾ തൊഴിൽ തേടി ഈ ഗൾഫ് രാജ്യത്തിലെത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ് യുഎഇ.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിൽ പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. പുതിയ യുഎഇ ഗതാഗത നിയമ പ്രകാരം മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ സ്പീഡ് ലിമിറ്റ് റോഡുകളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ പാടില്ല. മാത്രമല്ല, ഇത്തരം മേഖലയിൽ ഏതെങ്കിലും വാഹനം കാൽനട യാത്രക്കാരെ ഇടിക്കുകയാണെങ്കിൽ ഡ്രൈവർക്കെതിരെ പരാതിപ്പെടാനാകില്ല.
ട്രാഫിക് നിയമം ലംഘിച്ചതിന് ക്രിമിനൽ നടപടിക്ക് വിധേയനാകേണ്ടിയും വരും. വാഹനാപകത്തിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്ന് മാസത്തിൽ കുറയാത്ത ജയിൽശിക്ഷ, 10,000 ദിർഹത്തിൽ കുറയാത്ത പിഴ എന്നിവയാണ് നിയമം ലംഘിക്കുന്ന കാൽനടയാത്രക്കാർക്ക് ലഭിക്കുക. ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നാലും നിരോധന മേഖലയായതിനാൽ കൂടുതൽ ബാദ്ധ്യതയും ഏൽക്കേണ്ടി വരിക കാൽനടയാത്രക്കാരനാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞവർഷം 61 കാൽനടയാത്രക്കാരാണ് വാഹനാപകടത്തിൽ മരിച്ചത്. മൊത്തം 352 വാഹനാപകടങ്ങളിൽ 16 ശതമാനമാണിത്. 892 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.