പിഎംഎവൈ (PMAY) പദ്ധതിയുടെ ഭാഗമായി വീടുകളിൽ എംബ്ലം പതിപ്പിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഭിനന്ദിച്ചു. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട
പരാമർശങ്ങൾ ഉണ്ടായത്. പിഎംഎവൈ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മന്ത്രി അഭിപ്രായപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കൗൺസിൽ യോഗത്തിൽ പ്രദർശിപ്പിച്ചു.
ഇതിനുപിന്നാലെയാണ് മേയർ വി.വി. രാജേഷ് മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തത്.
കോർപറേഷൻ ബജറ്റ് അവതരണ വേളയിലും ഭരണസമിതി ഈ വിഷയം ഗൗരവമായി ഉന്നയിച്ചിരുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മന്ത്രിക്ക് ഔദ്യോഗികമായി അഭിനന്ദനം അറിയിക്കുന്നതായും പറഞ്ഞു.
അതേസമയം, സഭയ്ക്കുള്ളിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

