അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് കേസിലെ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. കേസിൽ നിലവിൽ അറസ്റ്റിലായവർ സാധാരണ ജീവനക്കാർ മാത്രമാണെന്നും, യഥാർഥ ഉത്തരവാദിത്തമുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കേവലം ജീവനക്കാരെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണവും അറസ്റ്റും ഒതുക്കുന്നതിനെതിരെ സമാജ്വാദി പാർട്ടി രംഗത്തെത്തി. ഇക്കാര്യത്തിൽ തങ്ങൾക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന നിലപാടാണ് അന്വേഷണ സംഘം അനൗദ്യോഗികമായി അറിയിക്കുന്നത്.
കൺട്രോൾ റൂം ഇൻ ചാർജ്, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരിലേക്കും അന്വേഷണം നീളുമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ട്രസ്റ്റ് യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
അറസ്റ്റിലായവരിൽ ഉൾപ്പെട്ട വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായിയുടെ ഡ്രൈവർ ടിന്നു യാദവ് ഉൾപ്പെടെയുള്ളവരുമായി ബന്ധമുള്ള മുപ്പതിലധികം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഇവരുടെ സ്വത്തുവിവരങ്ങളും വീടുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകൾ നടന്നുവരികയാണ്. പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ അയോധ്യയിലെ സംഭാവന തട്ടിപ്പ് കേസിലെ പ്രതികൾക്ക് നിയമസഹായം നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അഭിഭാഷക സമൂഹം നീങ്ങുന്നു.
പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്ന പൊതുവികാരം അയോധ്യയിലെ അഭിഭാഷകർക്കിടയിൽ ശക്തമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ഫൈസാബാദ് ബാർ അസോസിയേഷൻ പ്രസിഡന്റ് കലിക മിശ്രയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

