
ആഞ്ചലോസ് ഒഴിഞ്ഞു; എസ്.സോളമൻ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ ∙ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എസ്. സോളമനെ തിരഞ്ഞെടുത്തു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 56 അംഗ ജില്ലാ കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയായിരുന്ന ആഞ്ചലോസിനെ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെ ആയതിനാൽ സോളമൻ ജില്ലാ സെക്രട്ടറിയാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവിലുള്ളയാൾക്കു ജില്ലാ സെക്രട്ടറിയാകാൻ കഴിയില്ലെന്നതാണു പാർട്ടി രീതി.
അതനുസരിച്ചാണ് ആഞ്ചലോസ് സ്ഥാനമൊഴിഞ്ഞത്.
Latest News
സംസ്ഥാന സമ്മേളനം കഴിയുന്നത് വരെ ആഞ്ചലോസ് ജില്ലാ സെക്രട്ടറിയായി തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
സോളമന്റെ പേര് സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിക്കുകയും അതു ജില്ലാ കൗൺസിൽ അംഗീകരിക്കുകയുമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആഞ്ചലോസ് രണ്ടര ടേം പൂർത്തിയാക്കിയിരുന്നു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശനു സെക്രട്ടറിയാകാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ അടുത്ത മുൻഗണന സോളമന് ലഭിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]