തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടായ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്. സംഭവത്തിൽ ഉൾപ്പെട്ട
ആറുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ സിപിഎം പ്രവർത്തകരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി വർധിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ തടയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ നിയമനടപടികൾ കർശനമാക്കിയിരിക്കുകയാണ് പോലീസ്.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

