തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച സംഭവത്തിൽ യുവാവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പുല്ലുവേറ്റി വീട്ടിൽ അജിൻ (29) ആണ് പിടിയിലായത്.
പ്രതിയുടെ വീടിന് ചുറ്റുമായി എട്ടു കഞ്ചാവ് ചെടികൾ വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിവിധ വലിപ്പത്തിലുള്ള കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
ഇയാൾ നേരത്തെയും കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വന്തം ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി കഞ്ചാവ് കൃഷി ചെയ്തുവരികയായിരുന്നു ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

