പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടിൽ പ്രകാശൻ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.
10 വയസ്സുള്ള ബാലനെ പീഡിപ്പിച്ചു എന്നതാണ് കേസ്. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
ഇതിനിടയിൽ മറ്റൊരു സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതരമായ ആരോപണം ഉയരുകയും മരണം സംഭവിക്കുകയും ചെയ്തു. കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറായ കോൺഗ്രസ് നേതാവിന്റെ വസതിയിൽ വെച്ച് വയോധികൻ ആത്മഹത്യ ചെയ്തു.
കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്താണ് ഇദ്ദേഹം നേതാവിന്റെ വീട്ടിലെത്തിയത്.
തുടർന്ന് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

