ഫിഫ ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലേക്ക് തിരിക്കേണ്ട സെനഗൽ ഫുട്ബോൾ ടീമിന്റെ യാത്ര മണിക്കൂറുകളോളം വൈകിയതായി റിപ്പോർട്ട്.
ടീം പരിശീലകനായ പാപ്പെ തിയാവ് സഹകരിക്കാൻ വിസമ്മതിച്ചതാണ് യാത്ര തടസ്സപ്പെടാൻ കാരണമെന്ന് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്എസ്എഫ്) വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ഫെഡറേഷൻ പുറത്തുവിട്ട
ഔദ്യോഗിക റിപ്പോർട്ടുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പരിശീലകൻ പാപ്പെ തിയാവ് ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി അമേരിക്കയിലേക്ക് പോകാൻ വിസമ്മതിക്കുന്നതായാണ് വിവരം.
ഇദ്ദേഹത്തിന്റെ കരാർ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൂർത്തിയായിരുന്നു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്. ഫെഡറേഷനുമായുള്ള ചർച്ചകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായി തുടരുകയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

