സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി പുതിയ അതിവേഗ റെയില്‍ പാത യാഥാർഥ്യമാക്കുന്നതിനായുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശനും, ഇ.
ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് നിർണായകമായ ഈ കൂടിക്കാഴ്ച നടക്കുന്നത്.
പൊന്നാനി എംഎൽഎയായ കെ.പി. നൗഷാദലിയും ഈ ചർച്ചയിൽ പങ്കാളിയാകുന്നുണ്ട്.
ഭരണമാറ്റത്തിന് ശേഷം സിൽവർ ലൈൻ പദ്ധതിക്ക് ബദലായി മറ്റൊരു അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടികളിലേക്ക് യുഡിഎഫ് സർക്കാർ കടക്കുകയാണ്. ഈ ലക്ഷ്യത്തോടെ, പദ്ധതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് വിദഗ്ധനായ ഇ.
ശ്രീധരനെ സർക്കാർ സമീപിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി, കഴിഞ്ഞ ദിവസം പൊന്നാനി എംഎൽഎ കെ.പി.
നൗഷാദലി, ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.
സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് “സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍” ഇ. ശ്രീധരൻ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

