ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… ദഹനം മെച്ചപ്പെടുത്താനും ഉവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും.
മൂന്ന്… നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാം. അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. നാല്… കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അഞ്ച്… ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. ആറ്… അത്തിപ്പഴത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും… youtubevideo Last Updated Dec 27, 2023, 6:54 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

