തൃശൂർ: വടക്കാഞ്ചേരിക്ക് സമീപം കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുന്നംകുളത്തുനിന്ന് വരികയായിരുന്ന കാർ, ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി അബ്ദുൾ റഹ്മാനെ (56) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി പോസ്റ്റിലിടിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ഇരുചക്ര വാഹനത്തെയും ഇടിച്ചുതെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

