ഡൽഹി: രാജ്യത്ത് നടപ്പിലാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെ ഇന്ത്യാ സഖ്യം വരുന്ന നവംബർ ഒന്ന് തീയതി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട
വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരികെ പിടിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം ഒഴിയണമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിലനിർത്താൻ വേണ്ടി നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും ഒപ്പം ഉണ്ടാകുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന വോട്ടവകാശം സംരക്ഷിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് സിജെപി ഓർമ്മിപ്പിച്ചു.
രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും സുതാര്യതയും കാത്തുസൂക്ഷിക്കാൻ പ്രവർത്തിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും മുന്നേറ്റങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പാർട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

