തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥതല വീഴ്ചയാണ് ഉണ്ടായതെന്ന് പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിന്റെ മൊഴി.
പരീക്ഷാ നടത്തിപ്പിലുണ്ടായ സാങ്കേതിക പിഴവുകൾ സമയബന്ധിതമായി കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, ചെയർമാൻ നൽകിയ വിശദീകരണങ്ങളിൽ പൂർണ്ണ തൃപ്തിയില്ലെന്നാണ് അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് എസ്ഐടിയുടെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ എം.ആർ.
ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. പിഴവ് ബോധ്യപ്പെട്ട
ഉടൻ തന്നെ അത് തിരുത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷൻ അംഗത്തിന്റെ ഭാഗത്തുനിന്നും എഴുത്തുപരീക്ഷാ മാർക്കുകൾ മുൻകൂട്ടി ആവശ്യപ്പെട്ടെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. പല വ്യക്തികളും ഈ അവസരം തനിക്കെതിരായ വ്യക്തിവിരോധം തീർക്കാൻ ഉപയോഗിക്കുകയാണെന്നും ചെയർമാൻ ആരോപിച്ചു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

