ബിഗ് ബോസ് മലയാളം സീസൺ 7 അവസാനത്തെ രണ്ട് ആഴ്ചകളിലേക്ക് കടന്നിരിക്കുകയാണ്. എട്ട് മത്സരാർത്ഥികളിൽ ആരൊക്കെയാണ് ഇനി ടോപ് ഫൈവിലേക്ക് എത്തുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതിലൂടെ നൂറയാണ് ഡയറക്ട് ഫിനാലെയിലേക്ക് എൻട്രി നേടിയിരിക്കുന്നത്. ഇന്നലെ നടന്ന വീക്കന്റ് എപ്പിസോഡിൽ അപ്രതീക്ഷിതമായി ആര്യനാണ് പുറത്തായിരിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ രണ്ടാം സ്ഥാനത്തും, ഡാൻസ് മാരത്തണിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ആര്യന്റെ എവിക്ഷൻ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ ഇത്തരം എവിക്ഷൻ നടക്കുന്നത് കൊണ്ട് തന്നെ മത്സരാർത്ഥികൾ എല്ലാവരും തന്നെ വരും ആഴ്ചകളിൽ ശ്രദ്ധാപൂർവ്വമാണ് ഗെയിം കളിക്കുന്നത് എന്ന് കാണാൻ കഴിയും.
നൂറ ഒഴികെ എല്ലാ മത്സരാർത്ഥികളും ഇത്തവണ നോമിനേഷനിൽ ഉണ്ടെന്നുള്ളതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ബിഗ് ബാങ്ക് വീക്ക് ബിഗ് ബാങ്ക് വീക്ക് ആണ് ഇത്തവണത്തേത്.
അവസാന പത്തിലേക്ക് മത്സരാർത്ഥികൾ എത്തിയത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു പണപ്പെട്ടി ടാസ്ക്.
നൂറ ഫൈനലിൽ എത്തുകയും, ആദില പണപ്പെട്ടിയുമായി പുറത്തേക്ക് കടക്കുകയും ചെയ്യുന്നതിന്റെ ഗുണത്തെ പറ്റി വീട്ടിനുള്ളിലും, പ്രേക്ഷകർക്കിടയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു.
പണപെട്ടി സ്വന്തമാക്കുന്ന വ്യക്തിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോവാതെ തന്നെ ഗെയിം കളിക്കാം എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. മോഹൻലാൽ നൽകിയ ശിക്ഷ നിലനിൽക്കുന്നത് കൊണ്ട് തന്നെ നെവിന് പണം സ്വന്തമാക്കാൻ കഴിയില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
എന്നിരുന്നാലും പണ പെരുമഴ എന്ന ടാസ്കിൽ നെവിൻ 350 രൂപ ആരും കാണാതെ സ്വന്തമാക്കുന്നുണ്ട്. പതിനായിരം രൂപയാണ് പണപ്പെരുമഴ എന്ന ടാസ്കിൽ ലഭിക്കുന്ന ആകെ തുക.
ബിഗ് ബോസ് വിജയിയുടെ സമ്മാനതുകയിൽ നിന്നാണ് ഈ പതിനായിരം കുറയുന്നത്. അതുകൊണ്ട് തന്നെ പണപ്പെട്ടി ടാസ്കിലൂടെ പണം സ്വന്തമാക്കി പുറത്തുപോവാം എന്ന ആദിലയുടെ പദ്ധതി കൂടിയാണ് ഇത്തവണ ബിഗ് ബോസ് തകർത്തത്.
പതിനയ്യായിരം രൂപയുടെ ചെക്ക് കിട്ടിയെങ്കിലും അതിലെ പണം എടുക്കാൻ കഴിയില്ല എന്നത് കൊണ്ട് അക്ബറിനാണ് നെവിൻ അത് കൈമാറുന്നത്. മൂന്നാം ടാസ്കിൽ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ബെൽ കിലുങ്ങാതെ നോക്കുക എന്നതാണ് ടാസ്ക്.
എന്നാൽ ഒറ്റ കാലിൽ നിന്നുകൊണ്ട് ആദിലയാണ് ടാസ്ക് വിജയിച്ച് 25000 രൂപ സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ പണപെട്ടിയുമായി ബന്ധപ്പെട്ട് എന്തൊക്കെ ടാസ്കുകളാണ് ബിഗ് ബോസ് നൽകാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

