പുലർച്ചെയുള്ള വിമാനയാത്രകളിൽ സാധാരണയായി യാത്രക്കാർ ഉറക്കം പിടിക്കാൻ ശ്രമിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്യാറാണ് പതിവ്. എന്നാൽ, ഇതിൽനി나 വ്യത്യസ്തമായി പ്രായം ചെന്നൊരു യാത്രക്കാരി വിമാനത്തെ സ്വന്തം കുടുംബവീട് പോലെ മാറ്റിയെടുത്ത സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പത്തിലേറെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്ത വയോധിക, വിമാനത്തിനുള്ളിൽ ഉടനീളം ബന്ധുക്കളെ വിളിച്ചും സംസാരിച്ചും ഭക്ഷണം പങ്കുവെച്ചുമാണ് യാത്ര ചെയ്തതെന്ന് സഹയായത്രികയായ നിർമ്മാല്യ കജുരി എന്ന എക്സ് ഉപയോക്താവാണ് പങ്കുവെച്ചത്. പിന്നാലെയത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ വയോധിക തന്റെ ബന്ധുക്കളുമായി സംസാരിക്കാൻ തുടങ്ങിയിരുന്നു. ബന്ധുക്കൾ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലിള്ള സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
“സോനു, എന്താ മിണ്ടാത്തത്? മോനു, നിന്നെ കേൾക്കുന്നില്ലല്ലോ! റോനു, ധോനു, നേരത്തെ തന്നെ ബാറ്ററി തീർന്നോ?” എന്നിങ്ങനെ അവർ ബന്ധുക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് കൊണ്ടിരുന്നതായി കുറിപ്പിൽ പറയുന്നു.
മറ്റ് യാത്രക്കാർ ഉറങ്ങാൻ ശ്രമിക്കുന്നതിനിടെ, ആരോ വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരുമുണ്ടെന്ന കാര്യം അവരെ ഓർമിപ്പിച്ചു. ഇതോടെ അവർ കുറച്ചുസമയം നിശ്ശബ്ദയായി.
എന്നാൽ അധികം വൈകാതെ വീണ്ടും വിളി ഉയർന്നു. “ബ്രേക്ക്ഫാസ്റ്റിന് സമയമായി.
വായോ വായോ. നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം” എന്ന് വിളിച്ചുകൂവിയ വയോധിക, തുടർന്ന് ബന്ധുക്കൾക്കിടയിൽ ഭക്ഷണം പങ്കിട്ടുകൊണ്ട് നടക്കാൻ ആരംഭിച്ചെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും നേരിട്ട ബുദ്ധിമുട്ടുകൾ “സോനു, അച്ചാർ കിട്ടിയോ? അച്ചാർ സോനുവിനും കൊടുക്കൂ” എന്നിങ്ങനെ ഓരോരുത്തരെയും പേര് വിളിച്ചുപറഞ്ഞ് അവർ ഫ്ലൈറ്റിനുള്ളിൽ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിയതായും നിർമ്മാല്യ കജുരി തന്റെ കുറിപ്പിൽ എഴുതുന്നു.
പല സീറ്റുകൾ പിന്നിലായിരുന്ന ബന്ധുക്കൾ പരസ്പരം ഭക്ഷണം കൈമാറി. ഇതിനിടെ ചിലർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ ഇടനാഴിയിൽ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റ് ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തതോടെ കാബിൻ ക്രൂവിനും മറ്റ് യാത്രക്കാർക്കും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുറിപ്പിൽ പറയുന്നു.
യാത്രയുടെ ഭൂരിഭാഗം സമയവും ഈ കൂടുംബത്തിന്റെ ബഹളവും പരസ്പരമുള്ള ആശയവിനിമയവും തുടർന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഈ കുറിപ്പ് വഴിവെച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വിമാനത്തിനുള്ളിലെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

