പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി (ISI) ബന്ധപ്പെട്ട് രാജ്യത്ത് ചാരവൃത്തി നടത്തിവന്ന ദമ്പതികളെ ദില്ലിയിൽ വെച്ച് പിടികൂടി. സഹീൽ, ഭാര്യ സമീറ എന്നിവരാണ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.
ഐഎസ്ഐയുടെ പിന്തുണയോടെ ഇന്ത്യയിൽ സജീവമായിരുന്ന ഒരു പ്രധാന പാക് ചാരശൃംഖലയെയാണ് ഇതോടെ തകർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2024 മുതൽ പാക് ഏജന്റുമാർക്ക് വേണ്ടിയാണ് ഈ ദമ്പതികൾ പ്രവർത്തിച്ചിരുന്നത്.
സമൂഹമാധ്യമങ്ങൾ വഴി പാകിസ്ഥാനിലെ ഹാൻഡ്ലർമാരുമായി ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രധാന വിവരങ്ങളുടെ കൈമാറ്റത്തിനായി ദുബായ് വഴി എട്ട് ഇന്ത്യൻ സിം കാർഡുകളാണ് ഇവർ പാകിസ്ഥാനിലേക്ക് കടത്തിയത്.
ഇതിനായി മുപ്പതിനായിരം രൂപ (₹30,000) പ്രതിഫലമായി കൈപ്പറ്റിയതായും സ്പെഷ്യൽ സെൽ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ അംഗങ്ങളായ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയാണ് ഇവർ രഹസ്യ വിവരങ്ങൾ ചോർത്തിയിരുന്നത്.
രാജ്യത്തെ സുപ്രധാന കാന്റോൺമെന്റ് മേഖലകളുടെ വിവര ശേഖരണവും സൈനിക ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

