ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം എന്നിവ മുതൽ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും വരെയുള്ള മിക്കവാറും എല്ലാ പ്രക്രിയകളിലും പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പലരും—പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും—ദിവസവും ആവശ്യമായ അളവിൽ പ്രോട്ടീൻ കഴിക്കുന്നില്ലെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്. മതിയായ ഉറക്കം ലഭിച്ചിട്ടും അമിതമായ ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറവായതാകാം അതിനൊരു കാരണം.
പ്രോട്ടീൻ ലഭ്യമല്ലെങ്കിൽ, ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ശരീരത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും, അതുമൂലം മന്ദതയോ കടുത്ത ക്ഷീണമോ അനുഭവപ്പെടുകയും ചെയ്തേക്കാം. മധുരപലഹാരങ്ങൾക്കോ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്കോ വേണ്ടിയുള്ള അമിത താൽപര്യം ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെന്നതിന്റെ സൂചനയായിരിക്കാം.
പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെയും നോക്കുന്നു. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും.
ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല.
മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുമ്പോൾ അമിതമായ മുടികൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകൽ എന്നിവ ഉണ്ടാകാം.
പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നത് മൂലം ചിന്തകളിലെ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവ ഉണ്ടാകാം. കാരണം, മാനസികാവസ്ഥ, പ്രചോദനം, ജാഗ്രത എന്നിവ നിയന്ത്രിക്കുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ രാസസന്ദേശവാഹകരെ (ന്യൂറോട്രാൻസ്മിറ്ററുകൾ) ഉൽപ്പാദിപ്പിക്കാൻ തലച്ചോറിന് അമിനോ ആസിഡുകൾ ആവശ്യമാണ്.
എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം. നന്നായി ഭക്ഷണം കഴിച്ചതിന് ശേഷവും അമിത വിശപ്പ് അനുഭവപ്പെട്ടാൽ ഒരിക്കലും അവഗണിക്കരുത്.
കുറഞ്ഞ പ്രോട്ടീൻ ഉപഭോഗമാകാം കാരണം. പ്രോട്ടീൻ അമിത വിശപ്പ് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

