
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ച നാലംഗ സംഘം. സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് വടപുറം – പട്ടിക്കാട് സംസ്ഥാന പാതയിലെ നടുവത്ത് മൂച്ചിക്കലിലാണ് സംഭവം. കാർ നാട്ടുകാർ പിന്തുടർന്ന് വണ്ടൂർ ജങ്ഷനിലാണ് പിടികൂടിയത്. കാരാട് സ്വദേശി ബാബുരാജ്, ഭാര്യ രമണി, മകൻ നീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒമ്പത് വയസ്സുകാരനായ നീരജിന്റെ പരിക്ക് ഗുരുതരമാണ്.
ബാബുരാജും ഭാര്യയും മകനും വണ്ടൂർ നിംസ് ആശുപത്രിയിലുള്ള ബന്ധുവിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാലംഗ സംഘം സഞ്ചരിച്ച കാർ തെറ്റായ ദിശയിലെത്തി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മുവരും റോഡിലേക്ക് തെറിച്ച് വീണു. ഇതിനിടെ മറ്റൊരു വാഹനത്തിനെയും വാഗൻ ആർ കാറിനേയും ഇവരുടെ കാർ ഇടിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ നീരജിന്റെ വലത് കാലിലെ തുട മുറിഞ്ഞ് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രമണിയുടെ വലത് കാലിന്റെ മുട്ടിന് ഒടിവും, ചതവുമേറ്റിട്ടുണ്ട്. കാർ ഓടിച്ചിരുന്ന പാണ്ടിക്കാട് ആക്കപറമ്പ് സ്വദേശി പുഞ്ചേരി അനിരുദ്ധിന്റെ പേരിൽ മദ്യപിച്ച് വാഹനമോടിക്കൽ, ഗുരുതര രീതിയിൽ വാഹനം ഓടിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.
Read More : സാധനം വാങ്ങാൻ കടയിലെത്തി, ആരുമില്ല, 14 കാരിയെ 50 വയസുകാരനായ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]