അജ്ഞാതർ വെടിയുതിർത്തു, ഗുണ്ടാ നേതാവ് ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ കൊല്ലപ്പെട്ടു
ഛണ്ഡീഗഡ്∙ അജ്ഞാതരായ ബൈക്ക് യാത്രികർ ബട്ടാലയിൽ നടത്തിയ വെടിവയ്പ്പിൽ ഗുണ്ടാ നേതാവ് ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ ഹർജിത് കൗറും ഒപ്പമുണ്ടായിരുന്ന കരൺവീർ സിങ് എന്നയാളും മരിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹർജിത് കൗറിനെ അമൃത്സറിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ജഗ്ഗു ഭഗവൻപുരിയ ജയിലിലാണ്.
Also Read
ഖാദിയാൻ റോഡിലായിരുന്നു സംഭവം. ഹർജിത് കൗറും കരൺവീർ സിങ്ങും കാറിലിരിക്കുമ്പോൾ അജ്ഞാതരായ ബൈക്ക് യാത്രികർ വെടിയുതിർക്കുകയായിരുന്നു എന്ന് ബട്ടാല ഡപ്യൂട്ടി സൂപ്രണ്ട് പരംവീർ സിങ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമികളെ പിടികൂടാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read
ഹർജിത് കൗർ മുൻപ് ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ ജഗ്ഗു ഭഗവൻപുരിയയെ ഭട്ടിൻഡയിലെ സെൻട്രൽ ജയിലിൽ നിന്ന് അസമിലെ സിൽച്ചാർ ജയിലിലേക്കു മാറ്റിയിരുന്നു.
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊലക്കേസിൽ ഭഗവൻപുരിയ പഞ്ചാബ് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ മറ്റ് നിരവധി കേസുകളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

