ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ പൂര്‍ണ്ണമായും കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന് ശിപാര്‍ശ ചെയ്തതും ഒരേ ഉദ്യോഗസ്ഥനാണെന്നാണ് കണ്ടെത്തല്‍.
ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. നെയ്യ് വില്‍പ്പനയില്‍ വന്‍ ആസൂത്രണത്തോടെ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്ത് ആസ്ഥാനത്തുനിന്ന് ശുപാര്‍ശ ചെയ്തതും ഇതേ ഉദ്യോഗസ്ഥന് തന്നെയാണ്. ഒരേസമയം പത്തനംതിട്ടയില്‍ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷന്‍ മാനേജറും ആയിരുന്ന വ്യക്തിയാണ് ഷൈന്‍ ജോസഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

