പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് വീണ്ടും സൈനിക ആക്രമണം നടത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവുപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്. പനാമ പതാകയുള്ള എം/ടി കിക്കു എന്ന എണ്ണക്കപ്പലിനെ ഇറാൻ ആക്രമിച്ചതായും, രണ്ട് മില്യണിലധികം ബാരൽ ക്രൂഡ് ഓയിലുമായി കടന്നുപോകുകയായിരുന്ന ടാങ്കറിന് നേരെയായിരുന്നു ഈ നടപടിയെന്നും അമേരിക്ക ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇറാനെതിരെ യുഎസ് സൈനിക നീക്കം നടത്തിയിരുന്നു. ഇറാന്റെ മിസൈൽ താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ആക്രമണം.
ഇതിന് മറുപടിയായി ബഹ്റൈനിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയുണ്ടായി. ഒരാഴ്ച മുൻപ് നിലവിൽ വന്ന ഇറാൻ-യുഎസ് ധാരണാപത്രത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന രീതിയിലാണ് നിലവിലെ സംഭവവികാസങ്ങൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

