കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗം കേരളത്തിൻ്റെ ഭാവി വികസന നയങ്ങളെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് വഴിതുറക്കുന്നു. കണ്ണിന്റെ കൃഷ്ണമണി പോലെ കേരളത്തിന്റെ മതേതര മൂല്യങ്ങളെ കാത്തുസൂക്ഷിക്കുമെന്നും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരള മോഡൽ അഭിമാനകരമായ നിലവാരം പുലർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന പ്രധാന തടസ്സം പ്രൊജക്ട് ഇംപ്ലിമെൻ്റേഷനിലെ പോരായ്മകളാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. നിലവിലെ ഭരണസംവിധാനത്തിലെ തകരാറുകൾ പരിഹരിച്ച് കാര്യക്ഷമത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുകയെന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, നികുതി വരുമാനത്തിലെ ചോർച്ച തടഞ്ഞും നിയമവിരുദ്ധമായ നികുതി വെട്ടിപ്പുകൾ കർശനമായി നേരിട്ടും വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എത്ര വലിയ കൊല കൊമ്പനാണെങ്കിലും സമ്മതിക്കില്ല.
ജനങ്ങളുടെ പണമാണെന്ന് ഓർമ വേണം” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തെയാകെ ഒരു തുറമുഖ നഗരമായി മാറ്റുന്നതിനും, കാലാനുസൃതമായ പുരോഗതി കൈവരിക്കുന്നതിനും വിദഗ്ധരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും.
ഇതിൻ്റെ ഭാഗമായി എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, യുവാക്കൾക്കായി ഒരു ഗ്ലോബൽ ജോബ് വാച്ച് ടവർ നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നിരന്തരം കോഴിക്കോട് സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങൾ നൽകിയ പിന്തുണ എന്നും ഓർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

