എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ യാത്രകൾക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. 50 ലക്ഷം സീറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്സ്പ്രസ് സെയിൽ പദ്ധതിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
‘എക്സ്പ്രസ് ലൈറ്റ്’, ‘എക്സ്പ്രസ് വാല്യൂ’ എന്നീ നിരക്കുകളിൽ 50 ശതമാനം വരെ ഇളവുകൾ യാത്രക്കാർക്ക് ലഭ്യമാകും. ബുക്കിംഗ് വിവരങ്ങൾ
ജൂൺ 15 മുതൽ ഒക്ടോബർ 10 വരെയുള്ള തീയതികളിൽ നടത്തുന്ന യാത്രകൾക്കായി മെയ് 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഈ ഓഫർ കാലയളവിൽ കൺവീനിയൻസ് ഫീ ഈടാക്കുന്നതല്ല. ടാറ്റ ന്യൂപാസ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ
ബിസിനസ് ക്ലാസിന് സമാനമായ ‘ബിസ്’ വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ടും ‘എക്സ്പ്രസ് എഹെഡ്’ മുൻഗണന സേവനങ്ങളും ലഭ്യമാകും.
കൂടാതെ 300 രൂപ വരെ അധിക ഡിസ്കൗണ്ടും എട്ടു ശതമാനം വരെ ‘ന്യൂ കോയിനുകളും’ നേടാൻ അവസരമുണ്ട്. സീറ്റ് സെലക്ഷൻ, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ്, മൂന്ന് കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഇളവുകളും ഈ വിഭാഗത്തിലുള്ളവർക്ക് ലഭിക്കും.
വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, ഇവരുടെ ആശ്രിതർ എന്നിവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പുതിയ ക്യാമ്പയിൻ
എയർ ഇന്ത്യ എക്സ്പ്രസിന്റെ മികച്ച സേവനങ്ങളെയും ആതിഥ്യ മര്യാദയെയും പരിചയപ്പെടുത്തുന്ന ‘എക്സ്പ്രസ് വാലി ബാത് ഹെ’ എന്ന ക്യാമ്പയിൻ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.
ബോളിവുഡ് താരം പങ്കജ് ത്രിപാഠി പ്രധാന വേഷത്തിലെത്തുന്ന ഈ പരസ്യം ഇതിനകം 300 മില്യണിലധികം പേരാണ് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

