
അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു.
നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് നടക്കും. യുഎഇയിലും ജൂൺ 6നാണ് ബലിപെരുന്നാൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]