
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത വീടുകൾ ഇന്നുണ്ടാവില്ല. വിരലിൽ എണ്ണാവുന്നതിലും അധികം ഉപകരണങ്ങൾ വീടുകളിൽ ഉണ്ടാവും. പുതിയത് വാങ്ങുന്നതിനനുസരിച്ച് പഴയത് നിങ്ങൾ ഉപേക്ഷിക്കാറുണ്ടോ. ഭൂരിഭാഗം വീടുകളിലും ഉപയോഗ ശേഷവും ഇലക്ട്രോണിക്സ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത് കാണാൻ സാധിക്കും.
കേടുവന്നതോ പഴക്കം ചെന്നതോ ആയ ഇലക്ട്രിക് ഉപകരണങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. അവ ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യാൻ ശ്രദ്ധിക്കണം.
ബൾബിൽ പലതരം രാസവസ്തുക്കളും വാതകങ്ങളും നിറഞ്ഞിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ വലിയ രീതിയുള്ള അപകടങ്ങൾ ഉണ്ടാവും.
പ്ലാസ്റ്റിക്, ബാറ്ററികൾ, ലോഹ കാന്തങ്ങൾ, കോപ്പർ കോയിലുകൾ തുടങ്ങി പലതരം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പഴക്കം ചെന്നാൽ ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യണം.
രാസവസ്തുക്കളും വാതകങ്ങളും ട്യൂബിൽ അടങ്ങിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടിത്തെറിച്ചാൽ വലിയ അപകടങ്ങൾ ഉണ്ടാവാം.
പഴക്കം ചെന്ന വൈദ്യുതി കേബിളുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്. ഇവ ഇടയ്ക്കിടെ പരിശോഷിക്കാൻ മറക്കരുത്.
ഉപയോഗം കഴിഞ്ഞ പഴയ മൊബൈൽ ഫോണുകൾ സൂക്ഷിച്ചാൽ ബാറ്ററി വീർത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
എയർ ഫോണിൽ ബാറ്ററികളുണ്ട്. അതിൽ നിന്നും ലീക്കേജ് ഉണ്ടായാൽ ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമാണ്.
ഘടിപ്പിച്ചിരിക്കുന്ന വാൾ സോക്കറ്റുകൾക്ക് കേടുപാടുകൾ ഉണ്ടെങ്കിൽ അവ സ്പർശിക്കുമ്പോൾ തന്നെ വൈദ്യുതാഘാതം ഏൽക്കാനിടയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]