ചലച്ചിത്ര പ്രവർത്തകൻ ശാന്തിവിള ദിനേശനെതിരെ പൊലീസ് കേസെടുത്തു. വിമുക്ത ഭടന്മാരെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
വിമുക്തഭടന്മാരുടെ സംഘടനയായ അനന്തപുരി സോൾജിയേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ശാന്തിവിള ദിനേശന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന പരാതി സമർപ്പിച്ചത്.
പ്രമുഖ സംവിധായകനും നടനുമായ മേജർ രവിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നൽകിയ ഒരു അഭിമുഖത്തിലാണ് വിമുക്തഭടന്മാരെക്കുറിച്ച് ശാന്തിവിള ദിനേശൻ വിവാദ പരാമർശങ്ങൾ നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വിമുക്തഭടന്മാർക്ക് സമൂഹത്തിൽ വിലയില്ലെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അഭിമുഖം സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ സ്വീകരിക്കുന്ന തുടർനടപടികൾ തങ്ങളെ ഔദ്യോഗികമായി അറിയിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

