നവാഗതനായ മുജീബ് ടി മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ‘അഞ്ചാം വേദം’ എന്ന മലയാള ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. 2024 ഏപ്രിൽ 26-ന് തിയേറ്ററുകളിലെത്തിയ ചിത്രം, ഒക്ടോബർ 25 മുതൽ മനോരമ മാക്സിലാണ് പ്രദർശനത്തിനെത്തിയത്.
ടി എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമ്മിച്ച ഈ മൾട്ടി-ജോണർ ത്രില്ലർ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ അയ്യപ്പനാണ്. കട്ടപ്പനയിലെ മലയോര ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
കുരിശുമല എന്ന സാങ്കൽപ്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സമകാലിക ജാതി, മത, രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രം, എല്ലാ വേർതിരിവുകൾക്കും അപ്പുറം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശം നൽകുന്നു.
ദുരൂഹതകൾ നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഒരു സസ്പെൻസ് ത്രില്ലർ അനുഭവം സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകിയിരുന്നു. പുതുമുഖ താരം വിഹാൻ വിഷ്ണുവാണ് ചിത്രത്തിലെ നായകൻ.
നയൻതാരയുടെ ‘അറം’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സുനു ലക്ഷ്മി ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രം കൂടിയാണിത്. തമിഴിൽ സജീവമായ സജിത്ത് രാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു.
റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് സംഗീതം നൽകിയിരിക്കുന്നു. ബിനീഷ് രാജ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ വിഎഫ്എക്സും ബിനീഷ് രാജ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
എഡിറ്റിംഗ് – ഹരിരാജ ഗൃഹ, പശ്ചാത്തല സംഗീതം – വിഷ്ണു വി ദിവാകരൻ, പ്രൊജക്റ്റ് ഡിസൈനർ – രാജീവ് ഗോപി, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ, കല – രാജേഷ് ശങ്കർ, വസ്ത്രാലങ്കാരം – ഉണ്ണി പാലക്കാട്, ചമയം – സുധി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ – ബാലു നീലംപേരൂർ, സംഘട്ടനം – കുങ്ഫു സജിത്ത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

