കേരളത്തിൽ സ്വർണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഉച്ചയോടെയാണ് വിലയിൽ കുത്തനെ കുറവുണ്ടായത്.
ഗ്രാമിന് 215 രൂപ കുറഞ്ഞ് വിപണിവില 14,725 രൂപയായി മാറി. ഇതോടെ പവൻ വില 1,720 രൂപ താഴ്ന്ന് 1,17,800 രൂപയിലെത്തി.
രാവിലെ തന്നെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഉച്ചയ്ക്കുകൂടി വില ഇടിഞ്ഞതോടെ ഇന്നത്തെ ആകെ കുറവ് ഗ്രാമിന് 285 രൂപയും പവന് 2,280 രൂപയുമായി മാറി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,642 ഡോളറിൽ നിന്ന് 4,586 ഡോളറായി താഴ്ന്നതാണ് സംസ്ഥാനത്തെ വിപണിയെയും നേരിട്ട് സ്വാധീനിച്ചത്. യുഎസിൽ പണപ്പെരുപ്പം ഉയർന്നതും പലിശനിരക്ക് വർധിക്കാനുള്ള സാധ്യതകൾ ശക്തമായതും യുഎസ് ഡോളറിന് കരുത്തുപകർന്നിട്ടുണ്ട്.
ഈ സാമ്പത്തിക സാഹചര്യങ്ങളാണ് ആഗോളതലത്തിൽ സ്വർണവിലയ്ക്ക് തിരിച്ചടിയായത്. അതേസമയം, സ്വർണത്തിന്റെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട
ചർച്ചകളും വിപണിയിൽ സജീവമാണ്. നേരത്തെ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ ഇറക്കുമതി തീരുവ വീണ്ടും പഴയ നിരക്കായ 6 ശതമാനമാക്കി കുറച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ മേയ് മാസത്തിലാണ് തീരുവ വർധിപ്പിച്ചത്. തീരുവ വീണ്ടും 6 ശതമാനമാക്കിയാൽ ഗ്രാമിന് ഏകദേശം 1,200 രൂപയും പവന് ഒറ്റയടിക്ക് 10,000 രൂപയും കുറയാൻ സാധ്യതയുണ്ട്.
അങ്ങനെ സംഭവിച്ചാൽ പവൻ വില 1.10 ലക്ഷം രൂപയ്ക്ക് താഴെയാകും. ഇന്ന് വെള്ളി വിലയിൽ ഉച്ചയ്ക്കുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഗ്രാമിന് 260 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. എന്നാൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 175 രൂപ കുറഞ്ഞ് 12,100 രൂപയായിട്ടുണ്ട്.
രാവിലെ ഇതിൽ 60 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

