നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉത്തരാഖണ്ഡിന് പുറമെ ബിഹാറിലും കനത്ത ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി 9 ടീം എൻഡിആർഎഫ് (NDRF) സംഘത്തെയാണ് ബിഹാറിലേക്ക് നിയോഗിച്ചിട്ടുള്ളത്.
ഇതിൽ രണ്ട് ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. അതേസമയം, ഉത്തർപ്രദേശിൽ ആകെ 11 എൻഡിആർഎഫ് ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇതിൽ ഒന്നിലധികം ടീമുകളെ കുഷിനഗറിലേക്ക് നിയോഗിച്ചിട്ടുണ്ട്. യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലും ഇതിനോടകം അതീവ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു.
ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രിയോടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

