ഹേമ കമ്മിറ്റി റിപ്പോർട്ട് പുകയുമ്പോൾ ഈ ഗാനം ശ്രദ്ധയമാകുന്നു: തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ സ്ത്രീയായ് ദൈവം ജനിക്കേണം ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേയും നാട്ടിൻ പുറത്ത് വളരേണം…”: 1970-ൽ പുറത്തിറങ്ങിയ “ദത്തുപുത്രൻ ” എന്ന ചിത്രത്തിനുവേണ്ടി വയലാർ രാമവർമ്മ എഴുതി ദേവരാജൻ സംഗീതം പകർന്ന് പി സുശീല പാടിയതാണ്.
കോട്ടയം: “തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ
സ്ത്രീയായ് ദൈവം ജനിക്കേണം
ആട്ടിൻതോലിട്ട
ചെന്നായ്ക്കൾ മേയും
നാട്ടിൻ പുറത്ത് വളരേണം…”
1970-ൽ പുറത്തിറങ്ങിയ “ദത്തുപുത്രൻ ” എന്ന ചിത്രത്തിനുവേണ്ടി വയലാർ രാമവർമ്മ എഴുതി ദേവരാജൻ സംഗീതം പകർന്ന് പി സുശീല പാടിയ വളരെ പ്രശസ്തമായ ഈ ഗാനം ഓർമ്മയിൽ എത്താൻ കാരണം ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെയാണ് .
സ്ത്രീകൾ സിനിമാരംഗത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡന കഥകൾ ഒന്നൊന്നായി പുറത്തു വരുമ്പോഴാണ് വയലാർ എഴുതിയതുപോലെ ആട്ടിൻ തോലിട്ട ചെന്നായകളുടെ തനിനിറം പലരും പുറത്തറിയുന്നത്.
ലൈംഗികതയെ ആഘോഷമാക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വന്തം ശരീരത്തെ പവിത്രമായി കാണുന്ന ഭാരതീയ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് പരപുരുഷന്മാരിൽ നിന്നുണ്ടാകുന്ന ലൈംഗിക അഭിനിവേശങ്ങളെ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്തിൽ എല്ലായിടത്തും പുരുഷനെ സംബന്ധിച്ചിടത്തോളം
സ്ത്രീ ഒരു ശരീരം മാത്രമാണ് .
ആ ശരീരത്തിൽ പുരുഷന് തൻ്റെ വികാരങ്ങളെ ശമിപ്പിക്കാൻ ഏതാനും മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ!
സ്ത്രീശാക്തീകരണക്കാർ
സ്ത്രീ വെറുമൊരു
ഭോഗവസ്തു മാത്രമാണോ എന്ന് പലപ്പോഴും ചോദിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.
പുരുഷനിൽ നിന്നും വ്യത്യസ്തമായി സ്ത്രീക്ക് തന്റെ മനസ്സിന് ഇഷ്ടപ്പെടാത്ത ഒരു പുരുഷനുമായി ഒരിക്കലും ലൈംഗികത പങ്കുവയ്ക്കാൻ കഴിയില്ല എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാരും, ലൈംഗികതയെ കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള ഡോക്ടർ പ്രകാശ് കോത്താരിയും നമ്മുടെ ഡോക്ടർ കാനം ശങ്കരപ്പിള്ളയുമെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ്
ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക വേഴ്ച്ചയെ സിനിമാരംഗത്തെന്നല്ല ഒരു മേഖലയിലും അംഗീകരിക്കാൻ ഒരു പരിഷ്കൃത സമൂഹത്തിന് കഴിയാത്തതും .
ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ വാർത്തകൾ കേൾക്കുമ്പോൾ മറ്റൊരു ചലച്ചിത്ര ഗാനം കൂടെ ഓർമ്മയിലേക്ക് ഓടിയെത്തുന്നു.
“പെണ്ണായി പിറന്നെങ്കിൽ
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ ദിനവും
കണ്ണീരു കുടിക്കാനോ…”
1963-ൽ തിയേറ്ററുകളിലെത്തിയ
“അമ്മയെ കാണാൻ ” എന്ന ചിത്രത്തിനുവേണ്ടി
പി ഭാസ്കരനെഴുതി
കെ രാഘവൻ സംഗീതം നൽകി കെ പി ഉദയഭാനു പാടിയതാണ് സ്ത്രീയുടെ കണ്ണുനീരിനെ കുറിച്ചുള്ള ഈ മനോഹര ഗാനം.
ഇനി ഇതിന് മറ്റൊരു മറുവശം കൂടിയുണ്ട്.
വർഷങ്ങളോളം ഒരു പുരുഷൻ്റെ പ്രിയപ്പെട്ടവളായി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ആർഭാടജീവിതം നയിക്കുക ,
ഇവർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വന്ന് വേർ പിരിയുമ്പോൾ
“ഇയാൾ എന്നെ പീഡിപ്പിച്ചേ …..”
എന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്ന നടപടിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ശരവേഗത്തിൽ നടപടികളെടുക്കുന്ന
വനിതാകമ്മീഷനും പോലീസും കോടതിയുമുള്ള ഈ നാട്ടിൽ പീഡന വിവരം പുറത്തുപറയാൻ വർഷങ്ങൾ എടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല….?
പുരുഷൻ്റെയും സ്ത്രീയുടേയും ശരീര ശാസ്ത്രത്തേക്കാൾ
മത സംഹിതകളുടേയും സദാചാര സങ്കൽപ്പങ്ങളുടേയും കോട്ടകൊത്തളങ്ങളിൽ തളയ്ക്കപ്പെട്ടതാണ് നമ്മുടെ നാട്ടിലെ ലൈംഗിക നിയമങ്ങൾ.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളിലും പെട്ട പുരുഷജീവികൾ സ്ത്രീ ജീവികളെ ലൈംഗികമായി സമീപിക്കുന്നത് സർവ്വസാധാരണമായ ഒരു കാഴ്ചയാണ്.
പ്രകൃതി, സൃഷ്ടിയുടേയും സ്ഥിതിയുടേയും ഭാഗമായി ജീവജാലങ്ങളുടെ വംശനാശം സംഭവിക്കാതിരിക്കാൻ കനിഞ്ഞു നൽകിയ ഒരു അനുഗ്രഹമാണ് ലൈംഗികത .
മുട്ടനാടും മൂരിയും പൂവൻ കോഴിയുമെല്ലാം ഈ പ്രക്രിയ നമുക്ക് ചുറ്റും നിയമത്തെ പേടിക്കാതെ അനുവർത്തിക്കുന്നത് കാണുമ്പോൾ ഒരത്ഭുതവും നമുക്ക് തോന്നാറില്ലല്ലോ .
പ്രകൃതിയിലെ സ്വാഭാവിക പരിണാമമായി കാണുന്ന ഈ കാര്യം മനുഷ്യർ ചെയ്താൽ ഒരു വലിയ പാപം എന്ന് മാത്രമല്ല നിയമ ലംഘനം കൂടിയാണ്.
എന്തൊക്കെ കമ്മിറ്റികൾ വന്നാലും ഏതെല്ലാം പുതിയ നിയമങ്ങൾ എഴുതി ചേർത്താലും മനുഷ്യനിലെ സ്വാഭാവിക വികാരങ്ങൾക്ക് തടയിടാൻ കഴിയില്ല എന്നാണ് വേദങ്ങളും ഇതിഹാസങ്ങളും വരെ സാക്ഷ്യപ്പെടുത്തുന്നത് .
രാവണൻ സീതയെ കണ്ടു മോഹിച്ച കഥയായിരുന്നുവല്ലോ മഹാകാവ്യമായ രാമായണത്തിന്റ
പ്രധാന ഇതിവൃത്തം.
ഭാരതീയരുടെ മറ്റൊരു ഇതിഹാസമായ മഹാഭാരതം ആരംഭിക്കുന്നത് തന്നെ പരാശരമഹർഷിയ്ക്ക് ഒരു
മത്സ്യകന്യകയെ കണ്ടുണ്ടായ അഭിനിവേശത്തിൽ നിന്നായിരുന്നുവല്ലോ.
‘1963-ൽ പുറത്തിറങ്ങിയ “കടലമ്മ ” എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന് സി ഓ ആൻ്റോയും കെ പി എ സി ഗ്രേസിയും ദേവരാജൻ മാസ്റ്ററും കൂടി പാടിയ ഒരു ഗാനം
ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ പ്രിയ വായനക്കാരുടെ അറിവിലേക്കായി ഇവിടെ ഓർമ്മപ്പെടുത്തുന്നു.
അശ്ലീലത്തിന്റെ പേരിൽ
1963 -ല്‍ ആകാശവാണി ആദ്യമായി നിരോധിച്ച ഗാനം
കൂടിയാണ് ഇത്….
“കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍
തോഴിമാരേ
കുമ്പിട്ടുകുമ്പിട്ടു കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരേ
പണ്ട് പണ്ട് പരാശരമാമുനികാളിന്ദീ
നദീ തീരത്തില്‍ കാളിപ്പെണ്ണിനെ കണ്ടുകൊതിച്ചൊരു
കഥപറഞ്ഞിന്നു കുമ്മിയടി
കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരെ
കുമ്പിട്ടുകുമ്പിട്ടു കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരേ
മുക്കുവപ്പെണ്ണേ കൊച്ചു മുക്കുവപ്പെണ്ണെ
അക്കരകടത്തുക നീ മുക്കുവപ്പെണ്ണേ
കൊച്ചു മുക്കുവപ്പെണ്ണേ
നേരമൊന്നുവെളുത്തോട്ടേ
കാളിന്ദിയുണര്ന്നോട്ടേ
അക്കരെ കടത്തിറങ്ങാനാളുവന്നോട്ടെ
അഞ്ചാറാളുവന്നോട്ടെ
ആയിരമാളുകള്‍ കടത്തിറങ്ങണ കൂലിതരാം ഞാന്‍
എന്നാലും ഞാനൊറ്റയ്ക്കെങ്ങനെകൂടെപ്പോരും എങ്ങനെ കൂടെപ്പോരും
മുനിയുടെ കൂടെപ്പോരാനെന്തിനു പെണ്ണിനുപേടി?
വേണമെങ്കില്‍ പോകാം ഇച്ചെറു തോണിയിറക്കട്ടെ
ഈച്ചെറു തോണിയിറക്കട്ടെ
മുക്കുവപ്പെണ്ണേ കൊച്ചു മുക്കുവപ്പെണ്ണെ
അക്കരകടത്തുക നീ മുക്കുവപ്പെണ്ണേ
കൊച്ചു മുക്കുവപ്പെണ്ണേ
കടത്തുകാരിപ്പെണ്ണേ പെണ്ണേ നിന്റെ പേരെന്താണ്
കൊച്ചു കാളിപ്പെണ്ണ്
എന്റെ കാളിപ്പെണ്ണേ പെണ്ണേ നിന്റെ പ്രായമെന്താണ്
പതിനേഴ്
മധുരപ്പതിനേഴായിട്ടാരും മാലയിട്ടില്ലേ നിന്നെ മാലയിട്ടില്ലേ
കാണാന്‍ നല്ലമെയ്യഴകാരും കണ്ടു കൊതിച്ചില്ലേ
ഞാനറിഞ്ഞില്ല
സുന്ദരിനിന്മിഴി
മീനിനെയാരും ചൂണ്ടയിട്ടില്ലേ ചൂണ്ടയിട്ടില്ലേ
എനിക്കറിഞ്ഞൂടാ
നാക്കെടുത്താല്‍ മുത്തുകിലുങ്ങും നാണക്കുടുക്കേ
കവിളത്തുന്നീ നുണക്കുഴികള്‍ കവര്ന്നെടുത്തോട്ടേ
അയ്യോ നാണമില്ലല്ലോ
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ
തണുത്തകാറ്റില്‍ തനിച്ചിരുന്നിട്ട് കുളിരണ് കുളിരണ് ദേഹം കിളുന്നുപൂവുടല് കണ്ടോണ്ടിരുന്നിട്ട് കോരിത്തരിക്കണ്
മോഹം അടക്കമുള്ള പെണ്ണാണ് ഞാന്‍ ആരും തൊടാത്ത പെണ്ണാണ്
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ
ആരും കാണാതെ മാരന്വളര്ത്തുന്നൊരഴകിന്മുത്തുക്കുടമേ
എനിക്കു നിന്നെക്കണ്ടോണ്ടിരുന്നിട്ട്
മനസ്സു മാറണ് പെണ്ണേ
മീന്‍പിടിക്കണ പെണ്ണാണ്
ഇത് മീന്‍ മണമുള്ള മെയ്യാണ്
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ
കാളിന്ദിയിലിക്കിളികൂട്ടും കടത്തുകാരിപ്പെണ്ണേ
കളഭം കൊണ്ട് കുളിപ്പിക്കാം ഞാന്കസ്തൂരിക്കുറി ചാര്‍ത്തിക്കാം
അയ്യയ്യേ അക്കരെയിക്കരെ ആളുകള്‍ കാണും
ഉത്തുംഗ ഹിമാചലമേ ഇത്തിരി മഞ്ഞുതരൂതെന്നലേ പൊന്മുകിലേ
തെരവളച്ചു മറച്ചു തരൂ
മത്സ്യഗന്ധി പെറ്റുവളര്‍ത്തിയ മഹാമുനീശ്വരനേതരംഗ ഗംഗാതടങ്ങളില്‍ ചിര തപസ്സിരുന്നവനേ
വിശ്വമഹാഭാരതമെഴുതിയ വേദവ്യാസനേ
വിശ്വമഹാഭാരതമെഴുതിയ വേദവ്യാസനേ
പുഷ്പാഞ്ജലികളുമായി നില്പ്പൂപുണ്യഭാരത ഭൂമി.. പുണ്യഭാരത ഭൂമി…
അങ്ങനെയങ്ങനെയക്കഥ പാടികുമ്മിയടിപെണ്ണെ കുമ്മിയടി
പണ്ടത്തെപ്പാട്ടുകൾ പാടിപ്പാടികുമ്മിയടിപെണ്ണെ കുമ്മിയടി
കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരെകുമ്പിട്ടു
കുമ്പിട്ടു കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍
തോഴിമാരേ…”
ചുരുക്കത്തിൽ വേദ ഇതിഹാസങ്ങളുടെ കാലം മുതൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ ഇവിടെ സംഭവിച്ചു എന്ന് പലരും അലമുറയിടുന്നത്. നിങ്ങൾക്ക് ഒരു അപമാനം സംഭവിച്ചാൽ അതിന് അപ്പോൾ തന്നെ നിയമപരമായ നടപടികൾ സ്വീകരിക്കാതെ പത്തും പതിനഞ്ചും വർഷങ്ങൾക്ക് ശേഷം വിളിച്ചു കൂവുന്നത് സ്ത്രീ സമൂഹത്തിന് തന്നെ അപമാനകരമാണെന്ന് വാർത്താ ചാനലുകളെ ഇളക്കിമറിക്കുന്നവർ മനസ്സിലാക്കുക .
മേമ്പൊടി :
“ഭഗവാൻ ഭഗവത്ഗീതയിൽ പാടി
സംഭവാമി യുഗേ യുഗേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]