കൊല്ലം ജില്ലയിൽ എയർ ഫോഴ്സ് അസോസിയേഷൻ (AFA) കൊല്ലം ചാപ്റ്റർന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആചരിച്ചു. ചടങ്ങിൽ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ.
അഡ്വ. അനിൽ പിള്ള അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടനം കൗൺസിലർ ദീപിക പ്രമോജ് നിർവഹിച്ചു. ചടങ്ങിൽ ചാപ്റ്റർ ട്രഷറർ ബിജു വിജയരാജ്, സെക്രട്ടറി അഡ്വ.
ടി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാർഗിൽ യുദ്ധ ഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ യോഗം സ്മരിച്ചു. അതോടൊപ്പം, അടുത്തിടെ അന്തരിച്ച കൊല്ലം ചാപ്റ്ററിലെ എയർ വെറ്ററൻമാരായ ഗോപിദാസ്, അഡ്വ.
സോമനാഥൻ പിള്ള എന്നിവരുടെ സ്മരണയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

